latest news
ഭര്‍ത്താവിന്റെ ഷോപ്പുകള്‍ അടച്ച് പൂട്ടി; പ്രിയാമണി പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്. ഇപ്പോള്‍ ഭര്‍ത്താവ് യുഎസിലാണ്. അവിടെ വര്‍ക്ക് ചെയ്യുന്നു. കൊവിഡ് കാരണം ഇവന്റ് മാനേജ്മെന്റിന്റെ ഷോപ്പുകള്‍ അടച്ച് പൂട്ടേണ്ടി വന്നു. അതില്‍ നിന്നും തീര്‍ത്തും വിപരീതമായ ഓയില്‍ ആന്റ് ?ഗ്യാസ് മേഖലയിലാണ്. അത് നല്ല രീതിയില്‍ പോകുന്നെന്നും പ്രിയാമണി വ്യക്തമാക്കി. ഡേറ്റിം?ഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ് എന്നാണ് പ്രിയാമണി പറയുന്നു.
