latest news
കൂട്ടായി ചീരുവിന്റെ ഓര്‍മ്മകളുണ്ട്: മേഘ്‌ന
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്.

നിങ്ങള്‍ എന്റെ വഴികാട്ടിയും കാവല്‍ക്കാരനുമാണ് എന്നായിരുന്നു മുന്‍പൊരിക്കല്‍ മേഘ്ന ചീരുവിനെക്കുറിച്ചത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു മേഘ്നയും ചിരുവും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു എന്നോട് ചിരു ഇഷ്ടം പറഞ്ഞത്. എനിക്ക് നിന്നെ ഇഷ്ടമാണ്, നീയും എന്നെ ഇഷ്ടപ്പെടണം, വീട്ടിലേക്ക് പോയ്ക്കോളൂ എന്നായിരുന്നു പറഞ്ഞത്. ഇഷ്ടത്തിലാണെന്ന കാര്യത്തെക്കുറിച്ച് രണ്ടാള്‍ക്കും അറിയാമായിരുന്നു. പറയാതെ പ്രണയം മനസിലാക്കിയവരാണ് ഞങ്ങള്‍ എന്നും മേഘ്ന പറഞ്ഞിരുന്നു.
