latest news
കുഞ്ഞിനെ സിങ്കിന്റെ മുകളില്‍ ഇരുത്തിയിട്ട് കത്തി കാണിച്ചിട്ട് മിണ്ടിയാല്‍ ഞാന്‍ കുത്തും എന്ന് പറയുന്ന രംഗമാണ് കണ്ടത്: ആസിഫ് അലി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.
രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കൊച്ചുകുട്ടികളെ പരിപാലിക്കുന്നതിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കുട്ടികളുടെ മൂഡ് സ്വിങ്‌സ് അടക്കം ?ഹാന്റില്‍ ചെയ്ത് അവരെ വളര്‍ത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണെന്നാണ് നടന്‍ പറഞ്ഞത്. ഒപ്പം സുഹൃത്തുക്കള്‍ക്കുണ്ടായ രസകരമായ അനുഭവങ്ങളും നടന്‍ പങ്കുവെച്ചു. എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങവെ കോളേജില്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയത്ത് ടീച്ചേഴ്‌സിന്റെ കുട്ടികളൊക്കെ വന്നാല്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റാണ് അവള്‍ക്ക്. പിള്ളേരെ എടുത്ത് കൊണ്ട് നടക്കുകയും ഭക്ഷണം വാരി കൊടുക്കുകയും ഒക്കെ ചെയ്യും. പിന്നീട് ഇവളുടെ കല്യാണം ഒക്കെ കഴിഞ്ഞു. കുട്ടികളുമായി. അവര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. ഒരു ദിവസം ഞാന്‍ അവരുടെ ബാം?ഗ്ലൂരിലെ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ കുഞ്ഞിനെ സിങ്കിന്റെ മുകളില്‍ ഇരുത്തിയിട്ട് കത്തി കാണിച്ചിട്ട് മിണ്ടിയാല്‍ ഞാന്‍ കുത്തും എന്ന് പറയുന്ന രംഗമാണ് കണ്ടത് എന്നാണ് ആസിഫ് അലി പറയുന്നത്.
