Connect with us

Screenima

latest news

സാരിയില്‍ ഡാന്‍സ് കളിക്കാന്‍ കമന്റ്; മറുപടി പറഞ്ഞ് സാധിക

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ഇപ്പോള്‍ താരത്തിന് വന്ന മോശം കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ്. പോരുമോ എന്റെ കൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് സാധിക നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. ഇതിനിടെ സാധികയോട് ഒരാള്‍ സാരിയില്‍ ഒരു ഡാന്‍സ് റീല്‍ ചെയ്യുമോ ചേച്ചി എന്നും ചോദിക്കുന്നുണ്ട്. ” സംസ്‌കാരം ഇല്ലാത്ത കാമപ്രാന്തന്മാര്‍ ഉള്ള നാടാണ്. എന്തിനാ വെറുതെ ഓരോന്നു പോസ്റ്റ് ചെയ്ത് ആ റേപ്പിസ്റ്റുകള്‍ക്ക് വെര്‍ച്വല്‍ റേപ്പിന് ഇരയായി ഞാന്‍ വെറുതെ എന്റെ മനസമാധാനം കളയുന്നത്.” എന്നായിരുന്നു സാധികയുടെ മറുപടി.

Continue Reading
To Top