latest news
അവളുടെ സ്നേഹം ദൈവം തന്നെ സമ്മാനമാണ്; രേണുവിനെക്കുറിച്ച് സുധി പറഞ്ഞത്
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ രേണുവിനെക്കുറിത്ത് പണ്ട് സുധി പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. അവളുടെ സ്നേഹം ദൈവം തന്ന സമ്മാനമാണെന്നാണ് സുധി പറയുന്നത്. അതുപോലെ സുധിചേട്ടന്‍ തന്റെ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് രേണുവും പറയുന്നു. കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. ‘സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്നേഹിച്ചത്. പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടന്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളില്‍ തന്നെ സ്നേഹിക്കാറുണ്ട്.’ എന്നും രേണു കൂട്ടിച്ചേര്‍ത്തു.
