latest news
ശോഭിത ഗര്‍ഭിണിയോ? തിരഞ്ഞ് സോഷ്യല്‍ മീഡിയ
മൂത്തോന്‍, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എര്‍ത് ടൈറ്റില്‍ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാഗചൈതന്യയുമായി ശോഭിത വിവാഹം ചെയ്തിരുന്നു. ഇപ്പോള്‍ ശോഭിത ഗര്‍ഭിണിയാണോ എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് താര ദമ്പതികളെന്ന് ഗോസിപ്പുകളുണ്ട്. എന്നാല്‍ താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍ താര കുടുംബത്തിന്റെ അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുന്നു. ശോഭിത ഗര്‍ഭിണിയല്ലെന്നാണ് ഇവര്‍ പറയുന്നത്.
