latest news
ഞാനു നൂറിനും തമ്മില്‍ വെറുപ്പില്ല: പ്രിയാ വാര്യര്‍ പറയുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.
2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം.

ഇപ്പോള്‍ നൂറിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. രണ്ട് പേര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം 99 ശതമാനം സമയത്തും ചുറ്റുമുള്ള ആളുകള്‍ ഫീഡ് ചെയ്യുന്ന വെറുപ്പ് ആണ് എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായി പറയുകയാണെങ്കില്‍, അന്നാണെങ്കിലും ഞാനും നൂറിനും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ളവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അതല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളൊന്നുമില്ല.” എന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്.
