latest news
പ്രണവിന്റെ കൂടെ അഭിനയിക്കാന്‍ ഓക്കെയാണ്: കല്യാണി പ്രിയദര്ശന്
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്ശന്. സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ പ്രണവിനെക്കുറിച്ചാണ് താരം പറയുന്നത്.
ആരുടെ കൂടെ അഭിനയിച്ചാലും ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. ഞാനും പ്രണവും ചെറുപ്പം മുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതള്‍ കംഫര്‍ട്ടബിളായി തോന്നുന്നു.” എന്നാണ് കല്യാണി പറയുന്നത്. തന്റെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കിലുക്കത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും കല്യാണി പറയുന്നുണ്ട്. പഴയ ഏതെങ്കിലും സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.
