latest news
അമ്മയാണ് എല്ലാം; അമല പറയുന്നു
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ അമ്മയെക്കുറിച്ചാണ് അമല പറയുന്നത്. എല്ലാവര്‍ക്കും അമ്മയെന്ന് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇമോഷനും വലിയ ബോണ്ടും കണക്ഷനുമാണ്. നമ്മളൊക്കെ ജനിച്ച് ഇതുവരെ വളര്‍ന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഒരു അമ്മയായപ്പോഴാണ് അതിന് പിന്നിലെ കഷ്ടപ്പാട് താന്‍ മനസിലാക്കുന്നത്. അവരൊക്കെ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും. ഇപ്പോള്‍ ഉള്ളത് പോലെയുള്ള സൗകര്യങ്ങളൊന്നും അന്നില്ല. തനിയെ ഭക്ഷണം ഉണ്ടാക്കണം, വീടും നോക്കണം, മക്കളെയും നോക്കണം, ഇതെല്ലാം നമ്മളെക്കാളും ഭംഗിയായി ചെയ്തിട്ടുമുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ദിവസവും അവരുടെ കാലില്‍ വീണ് കുമ്പിട്ട് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് അമ്മ നിങ്ങള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ സാധിച്ചതെന്നാണ് ഞാന്‍ അമ്മയോട് ചോദിക്കുന്നത്.
