Connect with us

Screenima

Aju Varghese

latest news

ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്: അജു വര്‍ഗീസ്

മലര്‍വാടി ആട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഇപ്പോള്‍ ലഹരി ഉപയോഗത്തെക്കുറിച്ചാണ് താരം പറയുന്നത്. ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും ലഹരി വ്യാപകമാകുന്നതില്‍ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വര്‍ഗീസ് അഭിപ്രായപ്പെട്ടു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരായ ഖാലിദ് റഹ്‌മാനും അഷറഫ് ഹംസയ്ക്കും സിനിമാ താരങ്ങള്‍ പിന്തുണ അറിയിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

Continue Reading
To Top