latest news
എനിക്ക് നാണക്കേടില്ല; രേണുവിനെക്കുറിച്ച് കിച്ചു
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ സുധിയുടെ മകന്‍ കിച്ചുവാണ് രേണുവിനെക്കുറിച്ച് സംസാരിക്കുന്നത്. അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണ്. തനിക്കതില്‍ പ്രശ്‌നമില്ല. അമ്മ റീലുകള്‍ ചെയ്യുന്നത് തനിക്ക് നാണക്കേടല്ലെന്നും കിച്ചു വ്യക്തമാക്കി. വിവാഹം അമ്മയുടെ ഇഷ്ടമാണ്. മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മ കല്യാണം കഴിക്കുകയാണെങ്കില്‍ അമ്മയുടെ ഇഷ്ടമാണ്. അതില്‍ ഒരു അഭിപ്രായവുമില്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ട്. അമ്മയ്ക്ക് അങ്ങനെയാെരു താല്‍പര്യമുണ്ടെങ്കില്‍ കുഴപ്പമൊന്നുമില്ല. ഇങ്ങനെ നില്‍ക്കാനാണെങ്കിലും കുഴപ്പമൊന്നുമില്ല എന്നും കിച്ചു പറയുന്നു.
