Connect with us

Screenima

Kamal Haasan

latest news

എന്റെ രണ്ട് മക്കള്‍ക്കും മതം നല്‍കിയിട്ടില്ല: കമല്‍ ഹാസന്‍

ലോകമെമ്പാടുള്ള സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് ഉലക നായകന്‍ കമല്‍ ഹാസന്‍. കമല്‍ ഹാസനെയോ അദ്ദേഹത്തിന്റെ സിനിമയെയോ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.

ഇപ്പോള്‍ തന്റെ മക്കളെക്കുറിച്ചും തന്റെ മതവിശ്വാസത്തെക്കുറിച്ചും ഒക്കെയാണ് കമല്‍ ഹാസന്‍ സംസാരിക്കുന്നത്. പിന്നെ സിനിമ ആരംഭിക്കുമ്പോഴുള്ള പൂജ ചടങ്ങിലും താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ഒരു മകള്‍ ദൈവത്തിന്റെ അടുത്ത് പോകും. മറ്റൊരു മകള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് മക്കള്‍ക്കും ഞാന്‍ മതം നല്‍കിയിട്ടില്ല. അതിനുള്ള അര്‍ഹത എനിക്കില്ല. അവരുടെ ചോയ്സ് ആയിരിക്കണം. മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മതം ചേര്‍ക്കാന്‍ ഞാന്‍ നിരസിച്ചു. അങ്ങനെ വേറെ സ്‌കൂളില്‍ ചേര്‍ക്കേണ്ടി വന്നു. ജനന സര്‍ട്ടിഫിക്കറ്റിനും കൊടുക്കാന്‍ വൈകി. അത് പത്രത്തിലൊക്കെ വന്നു. മതത്തിന്റെ കോളത്തില്‍ നില്‍ എന്നാണ് എഴുതിയത്.” എന്നും കമല്‍ഹാസന്‍ പറയുന്നു.

Continue Reading
To Top