Connect with us

Screenima

Shah Rukh Khan and Gauri Khan

latest news

ഷാരൂഖ് മന്നത്ത് വാങ്ങിയത് ഭാര്യയ്ക്ക് വേണ്ടി; കഥ ഇങ്ങനെ

ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്‍. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് ബോളിവുഡ് കീഴടക്കാന്‍ സാധിച്ചു. ഗൗരിയാണ് താരത്തിന്റെ ഭാര്യ. മൂന്ന് മക്കളാണ് ഷാരൂഖ് ഖാനുള്ളത്. ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍. അച്ഛനെപ്പോലെ മക്കള്‍ക്കും ഏറെ ആരാധകരാണുള്ളത്. ഇപ്പോള്‍ താരം മന്നത്ത് സ്വന്തമാക്കിയതിന് പിന്നിലെ കഥയാണ് പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയ കഥ അസീസ് മിര്‍സയാണ് സംസാരിക്കുന്നത്.

ഷാരൂഖ് ഖാന്‍ എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മന്നത്തിന്റെ തൊട്ടടുത്തായിരുന്നു. അന്ന് അദ്ദേഹവും ഗൗരിയും ചെറുപ്പമാണ്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അവര്‍ നടക്കാന്‍ പോകുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെയുള്ളൊരു നടത്തത്തിനിടെ ഷാരൂഖ് അവള്‍ക്ക് വാക്ക് നല്‍കിക്കാണണം. ഒരു നാള്‍ ഈ വീട് ഞാന്‍ നിനക്കായി വാങ്ങുമെന്ന്. ജീവിതം അദ്ദേഹത്തിന് നല്ലത് വരുത്തി. ഒരുനാള്‍ തന്റെ സ്വപ്നം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു” എന്നാണ് അസീസ് മിര്‍സ പറയുന്നത്.

ഞാന്‍ വ്യക്തമായി തന്നെ ഓര്‍ക്കുന്നുണ്ട്. കഫേ സീസൈഡില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ ഷാരൂഖ് ഖാന്‍ മന്നത്തിലേക്ക് വിരല്‍ ചൂണ്ടി, അസീസ് ഞാന്‍ ആ വീട് വാങ്ങിയെന്ന് പറഞ്ഞു. ഒരുപാട് നിയമ വെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മുന്‍സിപ്പാലിറ്റിയുമായും അയല്‍വാസികളുമായും തര്‍ക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ പതിയെ അതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു” എന്നാണ് അസീസ് പറയുന്നത്. വലിയ വില കൊടുത്ത് വാങ്ങിയ ബംഗ്ലാവ് ആണെങ്കിലും പഴയൊരു കെട്ടിടമാണ്. ബംഗ്ലാവ് മോടി പിടിപ്പിക്കുകയെന്നത് തങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് ഗൗരിയുടെ പുസ്തകമായ മൈ ലൈഫ് ഇന്‍ ഡിസൈനില്‍ ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.

മന്നത്ത് വാങ്ങാന്‍ സാധിച്ചു. പക്ഷെ അത് പൊളിഞ്ഞു കിടക്കുന്നതിനാല്‍ പുതുക്കി പണിയണമായിരുന്നു. പിന്നെ ഫര്‍ണിഷ് ചെയ്യാനുള്ള പണം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല. ഞങ്ങളൊരു ഡിസൈനറെ വിളിപ്പിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ ഉച്ചയൂണിന് പോലും എന്റെ ഒരു മാസത്തെ സമ്പാദ്യത്തേക്കാള്‍ വിലയുണ്ടായിരുന്നു. ഇയാള്‍ ഞങ്ങളോട് കുറേ കാശ് ചോദിക്കുമെന്ന് കരുതി. അതോടെ ഞാന്‍ ഗൗരിയോട് വീടിന്റെ ഡിസൈനര്‍ നീ തന്നെയാകണമെന്ന് പറഞ്ഞു. അങ്ങനെയാണ് മന്നത്ത് ആരംഭിക്കുന്നത്. ഞങ്ങളുടെ സമ്പാദ്യം മുഴുവന്‍ വീട്ടിലേക്കുള്ള ഓരോ സാധനങ്ങള്‍ വാങ്ങാനാണ് ചിലവിട്ടത്” എന്നാണ് അദ്ദേഹം പറഞ്ഞത്.

Continue Reading
To Top