Connect with us

Screenima

latest news

സിനിമകളില്‍ സജീവമല്ലാതെ സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

തെലുങ്ക്, തമിഴ് പ്രാെജക്ടുകളില്‍ സമാന്തയെ ഇന്ന് കാണാറേയില്ല. അവസാന തെലുങ്ക് ചിത്രം ഖുശി പുറത്തിറങ്ങിയത് 2023 ലാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ ബാധിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ കാണാറില്ലെങ്കിലും അവാര്‍ഡ് വേദികളില്‍ സമാന്ത ഇന്ന് സജീവ സാന്നിധ്യമാണ്. അടുത്തിടെ ഒന്നിലേറെ അവാര്‍ഡ് ഷോകളില്‍ സമാന്ത സാന്നിധ്യം അറിയിച്ചു. ലെം ലൈറ്റില്‍ സജീവമായി നിലനില്‍ക്കാന്‍ വേണ്ടിയായിരിക്കാം സമാന്ത ഈ ഷോകള്‍ക്ക് എത്തിയതെന്ന് അഭിപ്രായങ്ങളുണ്ട്. ഫാന്‍സിനോട് ഇടപഴകാന്‍ ഇഷ്ടപ്പെടുന്നയാളാണ് സമാന്ത. അവാര്‍ഡ് ഷോകളിലെല്ലാം ആരാധകരുടെ വലിയ വരവേല്‍പ്പാണ് സമാന്തയ്ക്ക് ലഭിച്ചത്. അല്ലു അര്‍ജുന്‍-അറ്റ്‌ലി കോമ്പിനേഷനില്‍ വരാനിരിക്കുന്ന സിനിമ തനിക്ക് ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമമായിരിക്കാം സമാന്ത നടത്തുന്നതെന്നും വാദമുണ്ട്. നേരത്തെ അറ്റ്‌ലിയുടെ ബോളിവുഡ് ചിത്രം ജവാനിലേക്ക് സമാന്തയെ നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഈ കാസ്റ്റിം?ഗ് നടന്നില്ല. പകരം നയന്‍താര നായികയായെത്തി.

Continue Reading
To Top