Connect with us

Screenima

mohanlal (1)

Gossips

മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നു; സംഗീതം സുഷിന്‍ ശ്യാം !

സാഗര്‍ ഏലിയാസ് ജാക്കിക്കു ശേഷം മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ആക്ഷന്‍ ത്രില്ലറിനു വേണ്ടിയാണ് ഡ്രീം കോംബോ കൈ കോര്‍ക്കുന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ അമല്‍ നീരദ് തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി തിരിച്ചെത്തിയാല്‍ ചെയ്തു തീര്‍ക്കേണ്ട മറ്റു പ്രൊജക്ടുകളുടെ ഭാഗമാകും. അതിനാലാണ് മോഹന്‍ലാല്‍ ചിത്രവുമായി മുന്നോട്ടു പോകാന്‍ അമല്‍ തീരുമാനിച്ചതെന്നാണ് വിവരം.

Amal Neerad
Amal Neerad

സുഷിന്‍ ശ്യാം ആയിരിക്കും മോഹന്‍ലാല്‍-അമല്‍ നീരദ് ചിത്രത്തിന്റെ സംഗീതം. അമല്‍ തന്നെയായിരിക്കും തിരക്കഥ. സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

Continue Reading
To Top