latest news
ഉയരമുള്ള പെണ്ണ് വേണമെന്ന് ആഗ്രഹിച്ചിരുന്നു: പക്രു
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചാണ് പക്രു പറയുന്നത്. കല്യാണം കഴിക്കുകയാണെങ്കില്‍ ഉയരമുള്ള പെണ്ണിനെ തന്നെ കെട്ടണമെന്ന് നേരത്തെ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. അതിന് വേറെ കെമിസ്ട്രിയൊന്നുമില്ല. മേളയെന്ന സിനിമ ഞാന്‍ കണ്ടിരുന്നു. ആ സിനിമയില്‍ സംശയാലുവായിട്ടുള്ള ഭര്‍ത്താവാണ് ഒരു കഥാപാത്രം. മമ്മൂക്ക അഭിനയിച്ച ആദ്യത്തെ സിനിമയാണ്. ഗംഭീര സിനിമയാണ്. കെ.ജി ജോര്‍ജ് സാറിന്റേതാണ്. ആ സിനിമ കണ്ടശേഷം പലരും കരുതി പൊക്കം കുറഞ്ഞ ആളുകളെല്ലാം സംശയാലുക്കളാകുമെന്ന്. ഉയരുമുള്ള പെണ്‍കുട്ടികളുടെ വിവാ?ഹ? ആലോചനകള്‍ വരുമ്പോള്‍ പേടിയാണെന്ന് സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ആളുകളുടെ ചിന്താ?ഗതി മാറ്റിയത് അത്ഭുതദ്വീപ് സിനിമയാണ് എന്നും പക്രു പറയുന്നു.
