latest news
സില്‍ക്കിനെപ്പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല: ഖുശ്ബു
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.
ഇപ്പോള്‍ സില്‍ക്ക് സ്മിതയെക്കുറിച്ചാണ് ഖുശ്ബു സംസാരിക്കുന്നത്. ഒരു നടിയെ കണ്ട് താന്‍ വാപൊളിച്ച് നിന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ മാത്രമാണെന്നും ഖുശ്ബു പറയുന്നു. സ്വന്തം ശരീത്തില്‍ വളരെ അധികം കംഫേര്‍ട്ടായും കോണ്‍ഫിഡന്റായും ജീവിച്ച ഒരാളെ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ സില്‍ക്ക് സ്മിതയുടെ പേര് പറയും.

സില്‍ക്ക് സ്മിതയെ മാത്രമെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളു. എല്ലാ സമയത്തും ഞാന്‍ അവരെ ആരാധിച്ചിട്ടുണ്ട്. ഒരു താരത്തെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് വാ പൊളിച്ച് നിന്നിട്ടുണ്ടെങ്കില്‍ അത് സില്‍ക്ക് സ്മിതയെ കണ്ടപ്പോള്‍ മാത്രമാണ്. 1984ല്‍ ഞാനും അര്‍ജുനും ചേര്‍ന്ന് ഒരു സിനിമ ചെയ്തിരുന്നു. അതില്‍ ഒരു ശ്രദ്ധേയവേഷം സില്‍ക്ക് സ്മിതയും ചെയ്തിരുന്നു എന്നും ഖുശ്ബു പറയുന്നു.
