Categories: latest news

25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.

ഇപ്പോള്‍ 25-ാം വിവാ വാര്‍ഷികം ആഘോഷിക്കുകയാണ് അജിത്തും ശാലിനിയും. 2000 ഏപ്രില്‍ 24 നായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്ക് പറ്റി. അജിത്ത് കാരണം സംഭവിച്ച അപകടമായതിനാല്‍ അന്ന് തുടങ്ങിയ സെന്റിമെന്റ്സാണ് താരങ്ങളുടെ പ്രണയകഥയ്ക്ക് കാരണമായത്. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനുള്ളില്‍ ഇരുവരും ശക്തമായ പ്രണയത്തിലായി. ചില എതിര്‍പ്പുകളും പ്രശ്നങ്ങളുമൊക്കെ തുടക്കത്തില്‍ വന്നെങ്കിലും വീട്ടുകാരെ കൂടി അറിയിച്ച ശേഷം ഈ ബന്ധം താരങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. വിവാഹം കഴിഞ്ഞാല്‍ ശാലിനി അഭിനയിക്കുന്നില്ലെന്നത് നടിയുടെ മാത്രമല്ല അജിത്തിന്റെയും തീരുമാനമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago