തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.
വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.
ഇപ്പോള്‍ 25-ാം വിവാ വാര്‍ഷികം ആഘോഷിക്കുകയാണ് അജിത്തും ശാലിനിയും. 2000 ഏപ്രില്‍ 24 നായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്ക് പറ്റി. അജിത്ത് കാരണം സംഭവിച്ച അപകടമായതിനാല്‍ അന്ന് തുടങ്ങിയ സെന്റിമെന്റ്സാണ് താരങ്ങളുടെ പ്രണയകഥയ്ക്ക് കാരണമായത്. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനുള്ളില്‍ ഇരുവരും ശക്തമായ പ്രണയത്തിലായി. ചില എതിര്‍പ്പുകളും പ്രശ്നങ്ങളുമൊക്കെ തുടക്കത്തില്‍ വന്നെങ്കിലും വീട്ടുകാരെ കൂടി അറിയിച്ച ശേഷം ഈ ബന്ധം താരങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. വിവാഹം കഴിഞ്ഞാല്‍ ശാലിനി അഭിനയിക്കുന്നില്ലെന്നത് നടിയുടെ മാത്രമല്ല അജിത്തിന്റെയും തീരുമാനമായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…