Connect with us

Screenima

latest news

ഓസിയാണ് യാത്രക്കിടെ വഴക്ക് ഉണ്ടാക്കുന്നത്; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ ജപ്പാന്‍ യാത്രയെക്കുറിച്ചാണ് സിന്ധു പറയുന്നു. പണ്ടത്തേത് പോലെ ഓസി കൂടി ഈ ട്രിപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി രസകരമാകുമായിരുന്നു. പക്ഷേ നമ്മള്‍ ആസ്വദിക്കുന്നത് പോലെ ഓസിയ്ക്ക് ഇത് ഇഷ്ടമാകുമോന്ന് അറിയില്ല. പ്രകൃതി ഭംഗി ആസ്വദിക്കാനൊന്നും അവള്‍ക്കിഷ്ടമില്ല. ഓസിയ്ക്ക് ഷോപ്പിങ്ങിനോട് ഒക്കെയാണ് ഇഷ്ടം. എവിടെ പോയാലും ഉച്ച വരെ ഉറങ്ങണം. രാവിലെ എഴുന്നേല്‍ക്കില്ല. ഞങ്ങള്‍ ട്രിപ്പ് പോകുമ്പോഴൊക്കെ വഴക്ക് കൂടുന്നതും ഈ കാര്യത്തിനാണ്. രാവിലെ 9 ന് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിറങ്ങണമെന്ന് പറഞ്ഞാല്‍ ഉച്ച കഴിഞ്ഞ് പോയാല്‍ പോരെ എന്നാവു ഓസി ചോദിക്കുക. ഇത്രയും കാശ് മുടക്കി ഒരു സ്ഥലത്ത് വന്നാല്‍ ഉച്ച വരെ സമയം കളയാതെ മാക്സിമം ആസ്വദിക്കാമെന്നാണ് ബാക്കി എല്ലാവരും ചിന്തിക്കുക. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു

Continue Reading
To Top