latest news
കുഞ്ഞ് വേണമെന്നത് തന്റെ പ്ലാനിങ്ങിലുള്ള കാര്യമാണ്: പത്മപ്രിയ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്‌മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചാണ് താരം പറയുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ നിങ്ങള്‍ക്ക് കുഞ്ഞുണ്ടല്ലോ എന്ന് ആങ്കര്‍ ചോദിച്ചു. ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട പത്മപ്രിയ ഇല്ല ഞങ്ങള്‍ക്ക് കുട്ടിയില്ല എന്ന് ചിരിയോടെ മറുപടി നല്‍കി. ഇതോടെ ആങ്കര്‍ ക്ഷമ ചോദിച്ചു. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടെന്നാണ് താനറിഞ്ഞതെന്നും ?ഗോസിപ്പ് മാത്രമായിരുന്നു അതെന്ന് അറിഞ്ഞില്ലെന്നും ആങ്കര്‍ പറഞ്ഞു. ജാസ്മിന്‍ ഷാ എന്നാണ് പത്മപ്രിയയുടെ ഭര്‍ത്താവിന്റെ പേര്. ഒരു കുഞ്ഞ് വേണമെന്നത് തന്റെ ഭാവിയിലെ പ്ലാനുകളിലൊന്നാണെന്ന് പത്മപ്രിയ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
