latest news
മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. വിവാഹ ശേഷം സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഭര്‍ത്താവിന്റെ അഭിപ്രായവും നടി തേടാറുണ്ട്. ഞാന്‍ ഓണ്‍സ്‌ക്രീനില്‍ ചുംബിക്കില്ല. നോ പറയും. ഒരു റോള്‍ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. കാരണം ഭര്‍ത്താവിനോട് ഞാന്‍ ഉത്തരം പറയേണ്ടതുണ്ട്. ഹിസ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഇക്കാരണത്താല്‍ താന്‍ ഒഴിവാക്കിയെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.
