latest news
ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ഇപ്പോള്‍ മോശം അനുഭവം തുറന്ന് പറയുകയാണ് താരം. ഒരിക്കല്‍ ഞാനും എന്റെ കുട്ടിക്കാലം മുതലുള്ള രണ്ട് സുഹൃത്തുക്കളും ലോക്കല്‍ ട്രെയിനില്‍ തിരികെ വരികയായിരുന്നു. സമയം ഒമ്പതരയായിട്ടുണ്ടാകും. കംപാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ മൂന്ന് പേരല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ വിന്‍ഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്. മൂന്ന് പെണ്‍കുട്ടികളെ കണ്ടതും ഒരാള്‍ വിന്‍ഡോയുടെ അടുത്തേക്ക് വന്നു. അയാള്‍ മുഖം ഗ്രില്ലില്‍ വച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മൂന്നു പേരും മരവിച്ചിരുന്നുപോയി. 19-20 വയസില്‍ ഇതിനോടൊക്കെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. എന്തെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ അയാള്‍ അകത്തേക്ക് ചാടിക്കയറി വന്നാലോ? അടുത്ത സ്റ്റേഷന്‍ വരാന്‍ 10 മിനുറ്റ് എടുക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവമുണ്ടാകും.” എന്നാണ് മാളവിക പറഞ്ഞത്.
