latest news
അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് താരം സംസാരിക്കുന്നത്. ഒരിക്കല്‍ ഞാന്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്കെതിരെ വിരല്‍ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാന്‍ നോക്കാം, മാപ്പ് പറയണം എന്ന് ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ ഞാന്‍ ഉറച്ച് നിന്നു. എന്നെ സപ്പോര്‍ട്ട് ചെയ്തത് ആ നടി മാത്രം. (പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാന്‍ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികള്‍ നേരിട്ട് കണ്ടു. ചില നടികള്‍ ചാനല്‍ ചര്‍ച്ചയില്‍ ഇവനെ പൊക്കി പറയുന്നു. ഇവന്‍ അഭിനയിച്ച സിനിമയില്‍ ഇവന്‍ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വെക്തി ആണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും. ഏത് അര്‍ത്ഥത്തില്‍ ആണ് ഇയാള്‍ നല്ല നടന്‍ ആവുന്നേ. ഇയാളുടെ സിനിമകള്‍ type അല്ലെ. വെള്ള പൂശാന്‍ ചിലര്‍ എന്നും രഞ്ജു പറയുന്നു.
