latest news
പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.

ഇപ്പോള്‍ വലിയ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. ദിയയുടേയും അശ്വിന്റേയും ഒരു വീഡിയോയ്ക്കാണ് വിമര്‍ശനം.വിവാഹത്തിലെത്തിയവര്‍ക്ക് അശ്വിനെ ദിയ പരിചയപ്പെടുത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ‘എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍’ എന്ന് പറഞ്ഞാണ് ദിയ അശ്വിനെ പരിചയപ്പെടുത്തുന്നത്. താന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണെന്നും ബാംഗ്ലൂരാണ് ജോലിയെന്നും അശ്വിനും പറയുന്നുണ്ട്. മരു മോന്‍ എന്ന് കൃഷ്ണ കുമാര്‍ അശ്വിനെ പരിചയപ്പെടുത്തി പറയുന്നതും കാണാം. ഇതിന് താഴെ ഇവള്‍ പബ്ലിക്കിന് മുന്നില്‍ എല്ലാം വിളിച്ചു പറയും എന്നാണ് പലരും പറയുന്നത്.
