Connect with us

Screenima

Santhosh Varkey

latest news

തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ട്: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.

ഇപ്പോള്‍ തന്നെ ഹണി ട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ടെന്നാമ് സന്തോഷ് പറുയുന്നത്. ഇപ്പോഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ടാഴ്ച മുന്‍പ് യുകെ ബേസ്ഡ് ആയിട്ടുള്ള പെണ്‍കുട്ടി എന്നോട് ചാറ്റ് ചെയ്തിരുന്നു. അവസാനം അവള്‍ ഹണിട്രാപ്പ് ആക്കാന്‍ നോക്കുകയാണ്. വീഡിയോയുടെ മുന്നില്‍ നഗ്നനായിട്ട് നില്‍ക്കാനാണ് പറയുന്നത്. പെരേരയോട് ഇതുപോലെ ചോദിച്ചു. അവന്‍ വീഡിയോയ്ക്ക് മുന്നില്‍ അങ്ങനെ പോയി നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപത് ലക്ഷം രൂപയാണ് അവര്‍ ചോദിക്കുന്നത്. എനിക്കപ്പോള്‍ തന്നെ കാര്യം മനസിലായി. അതുകൊണ്ട് ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. എന്നിട്ട് റിപ്പോര്‍ട്ട് അടിച്ച് കളഞ്ഞു. പെരേര നിന്ന് കൊടുത്തത് കൊണ്ട് അവനോട് ഇരുപത് ലക്ഷമാണ് ചോദിക്കുന്നത് എന്നും സന്തോഷ് പറയുന്നു.

Continue Reading
To Top