latest news
ഭര്‍ത്താവ് എവിടെ? നവ്യയോട് ആരാധകര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ വിഷുചിത്രങ്ങള്‍ പങ്കുവെച്ച താരത്തോട് ഭര്‍ത്താവ് എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നവ്യയുടെ ഭര്‍ത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടത്. ‘ചേച്ചി ഹസ്ബന്‍ഡ് എവിടെ’ എന്നാണ് ഒരു ആരാധിക ചോദിച്ചത്.
