Connect with us

Screenima

Mohanlal and Shobana - Thudarum Movie

Gossips

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയവര്‍; ‘തുടരും’ കഥ പുറത്ത് !

മോഹന്‍ലാല്‍ ചിത്രം തുടരും ഏപ്രില്‍ 25 നാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്ലോട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ടീസറുകളിലും ട്രെയ്ലറിലും മോഹന്‍ലാലും ശോഭനയും തമിഴ് പറയുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് വെറുതെ തമിഴ് പറയുന്നതല്ല, ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് തമിഴ്നാടുമായി അടുത്ത ബന്ധമുണ്ട്. പണ്ട് തമിഴ്നാട്ടില്‍ സിനിമ സ്റ്റന്റ് മാസ്റ്ററായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം.

Mohanlal (Thudarum)
Mohanlal (Thudarum)

ചില പ്രത്യേക സംഭവങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ കഥാപാത്രം തമിഴ്നാട്ടില്‍ നിന്നു പരിചയപ്പെട്ട ഒരു യുവതിയുമായി (ശോഭന) നാടുവിടുന്നു. പിന്നീട് കേരളത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ജോലി ചെയ്യുന്നത്. സന്തുഷ്ട കുടുംബമായി മുന്നോട്ടു പോകുന്നതിനിടെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നാടകീയ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

Continue Reading
To Top