latest news
വെള്ള ഔട്ട്ഫിറ്റില്‍ കിടിലനായി മഞ്ജിമ
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം.

ഛായാഗ്രഹകനായ അച്ഛന്‍ വിപിന്‍ മോഹന്റെ സിനിമാ ബന്ധങ്ങളാണ് മഞ്ജിമയും കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ അഭിനയിച്ച് തുടങ്ങാന്‍ കാരണം. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് തുടങ്ങിയശേഷമാണ് മഞ്ജിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ ഭര്‍ത്താവ്.
