Gossips
Bazooka: മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി ജിംഖാനയിലെ പിള്ളേര്
Bazooka: ബോക്‌സ്ഓഫീസില്‍ ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന. റിലീസ് ചെയ്തു മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ കളക്ഷനില്‍ വന്‍ നേട്ടമാണ് ഖാലിദ് റഹ്‌മാന്‍ ചിത്രം ഉണ്ടാക്കുന്നത്.
മൂന്നാം ദിനമായ ശനിയാഴ്ച 3.65 കോടിക്കു മുകളിലാണ് ആലപ്പുഴ ജിംഖാനയുടെ കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് ഇന്ത്യ നെറ്റ് കളക്ഷന്‍ 9.10 കോടിയായി. ആദ്യദിനം 2.65 കോടിയാണ് ആലപ്പുഴ ജിംഖാന കളക്ട് ചെയ്തത്. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് നാല് കോടിക്ക് അടുത്ത് ചിത്രം കളക്ട് ചെയ്യാനാണ് സാധ്യത.

അതേസമയം ബസൂക്കയുടെ കളക്ഷന്‍ കുറഞ്ഞുവരികയാണ്. മൂന്നാം ദിനമായ ശനിയാഴ്ച രണ്ട് കോടിയാണ് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 3.25 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച 2.10 കോടിയും നേടാന്‍ ബസൂക്കയ്ക്കു സാധിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 7.5 കോടിക്ക് അടുത്തെത്തി.
