latest news
കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോള്‍ ഭാര്യയോട് ബഹുമാനം തോന്നി: ബേസില്‍
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..
ഇപ്പോള്‍ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. ഹോപ്പിന് ഒന്നര വയസ് കഴിഞ്ഞശേഷമാണ് എന്റെ അടുത്ത് എലിസബത്ത് മോളെ നിര്‍ത്തിയിട്ട് പോകാന്‍ തുടങ്ങിയത്. ആദ്യത്തെ പ്രാവശ്യം എലിസബത്തിന് നല്ല പേടിയുണ്ടായിരുന്നു. അവള്‍ക്ക് മാത്രമല്ല അവളുടെ അപ്പനും അമ്മയ്ക്കും എന്റെ അപ്പനും അമ്മയ്ക്കും ചേച്ചിക്കും എല്ലാം പേടിയായിരുന്നു. ഞാനും കൊച്ചും മാത്രമല്ല വീട്ടിലുള്ളു. രാത്രി കൊച്ച് എഴുന്നേറ്റാല്‍ ഇവന്‍ എന്ത് ചെയ്യും, കൊച്ചിനെ കുളിപ്പിക്കുമോ അങ്ങനെ എല്ലാമുള്ള ടെന്‍ഷനായിരുന്നു അവര്‍ക്ക്. ഞാനും കുഞ്ഞും ഒറ്റയ്ക്കായിരുന്നപ്പോള്‍ എല്ലാവരും നിരന്തരം വിളിക്കുമായിരുന്നു. രാത്രി മൂന്ന് മണിക്കൊക്കെ എഴുന്നേല്‍ക്കും. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോഴാണ് ഭാര്യയോടുള്ള ബഹുമാനം അതോടെ കൂടി എന്നാണ് ബേസില്‍ പറഞ്ഞത്.
