latest news
ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍
														Published on 
														
													
												മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.
സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.
ഇപ്പോള്‍ മീര പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. സിനിമയൊന്നും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം എന്നൊരു തോന്നല്‍ വന്നിട്ടുണ്ട്. എന്റെ ക്യാരക്ടര്‍ വെച്ച് എനിക്ക് ആരുടെയും അടിമയായി നില്‍ക്കാന്‍ പറ്റില്ല. ഈശ്വര്യ വിശ്വാസി ആയത് കൊണ്ട് മാത്രമായിരിക്കാം എനിക്ക് ആരുടെയും അടിമയാകാന്‍ പറ്റാത്തത് എന്നാണ് താരം പറയുന്നത്.
 
											
																			
