latest news
ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.

ഇപ്പോള്‍ ജിഷിനെക്കുറിച്ചാണ് അമേയ പറയുന്നത്. തന്റെ ലോകം തന്നെ ഇപ്പോള്‍ ജിഷിനെ ചുറ്റിപ്പറ്റിയാണെന്ന് അമേയ മനോഹരമായ വരികളിലൂടെ വെളിപ്പെടുത്തി. ജിഷിനൊപ്പമുള്ള റൊമാന്റിക്ക് ചിത്രങ്ങളും അമേയ പങ്കുവെച്ചിട്ടുണ്ട്. എന്റെ അത്ഭുതകരമായ മനുഷ്യന് ജന്മദിനാശംസകള്… നീ എനിക്ക് എത്രമാത്രം അര്‍ത്ഥമാക്കുന്നുവെന്ന് പറയാന്‍ ചിലപ്പോള്‍ എനിക്ക് ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു ദിവസം നീ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു… നീയാണ് എനിക്ക് ലോകമെന്ന്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. നീയായതിന് നന്ദി. ഞാന്‍ എപ്പോഴും നിന്നെ ബഹുമാനിക്കുന്നു, ഞാന്‍ നിന്നെ വിലമതിക്കുന്നു… വളരെ സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു എന്നാണ് അമേയ കുറിച്ചത്.