latest news
എന്റെ തലമുണ്ഡനം ചെയ്ത ഇടം; പോസ്റ്റുമായി സംയുക്ത
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.
ഇപ്പോള്‍ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്. നഞ്ജുണ്ഡേശ്വര ക്ഷേത്രത്തില്‍ പോയപ്പോഴുള്ള ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചത്. നീ പ്രാര്‍ത്ഥിക്കുന്ന ശിവന്‍ നീ തന്നെയാണ്. ശിവ ഭ?ഗവാനെ ക്ഷേത്രങ്ങളിലും മന്ത്രങ്ങളിലും ആചാരങ്ങളിലും തേടുന്നു. പക്ഷെ ശിവന്‍ അവിടെയല്ല. ശിവ നിങ്ങള്‍ തന്നെയാണ്. എനിക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ ആദ്യ തല മുണ്ഡന ചടങ്ങ് നടന്നത് നഞ്ചുണ്ടേശ്വര ക്ഷേത്രത്തിലാണ് എന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
