Connect with us

Screenima

Mammootty in Bazooka

Gossips

‘ബസൂക്ക’ ഹിറ്റടിക്കുമോ? റിലീസിനു മുന്‍പ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്; കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്

മമ്മൂട്ടി ചിത്രം ബസൂക്കയുടെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാളെ ചിത്രം തിയറ്ററുകളിലെത്താനിരിക്കെയാണ് എക്‌സ്‌ക്ലൂസീവ് ആയി നടത്തിയ പ്രിവ്യു ഷോയ്ക്കു ശേഷം ചില അഭിപ്രായങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലരുടെ അഭിപ്രായം. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്‌സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ വലിയ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബസൂക്കയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. നവാഗതനായ ഡീനോ ഡെന്നീസാണ് സംവിധാനം.

Continue Reading
To Top