Connect with us

Screenima

Shakeela

latest news

ഞാന്‍ അവിടെ വന്നാല്‍ വധു സ്റ്റേജില്‍ നില്‍ക്കില്ലെന്ന് പറഞ്ഞു; ദുഃഖം പങ്കുവെച്ച് ഷക്കീല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.

വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം

ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരിയുടെ മകന്റെ കല്യാണത്തിന് പോയിരുന്നു. ഞാന്‍ സ്റ്റേജിലേക്ക് വന്നാല്‍ അവിടെ ഉണ്ടാവില്ലെന്ന് വധു പറഞ്ഞിരുന്നു. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങനെ വിവാഹദേവിയിലെത്തിയ ഞാന്‍ സ്റ്റേജിലേക്ക് കയറിയപ്പോള്‍ വധു സ്റ്റേജില്‍ നിന്നും ഇറങ്ങി പോയി. മണവാട്ടി ബാത്റൂമിലേക്കോ മറ്റോ പോയെന്ന് കരുതി കുറച്ചു നേരം അവിടെ കാത്തിരിക്കാമെന്ന് കരുതി, സ്റ്റേജില്‍ നിന്നും മാറി സദ്ദസില്‍ പോയി ഞാന്‍ ഇരുന്നു. അപ്പോഴുണ്ട് വധു വീണ്ടും അങ്ങോട്ടേക്ക് വരുന്നു.ഇതൊക്കെ സംഭവിക്കുമ്പോള്‍ എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് എന്റെ മനസ്സിലൊരു തോന്നല്‍ വന്നിരുന്നു. വധു വന്നതോടെ ഞാന്‍ വീണ്ടും കല്യാണ മണ്ഡപത്തിലേക്ക് കയറി ചെന്നു. എന്റെ മുഖത്ത് പോലും നോക്കാതെയാണ് ചേച്ചിയുടെ മകന്‍ ഞാന്‍ കൊടുത്ത സമ്മാനം ഇടതു കൈ കൊണ്ട് വാങ്ങുന്നത്. ഉടന്‍ തന്നെ അത് തിരിച്ചു തന്നു. അവന് ഉന്നത വിദ്യാഭ്യാസമൊക്കെ കൊടുത്ത് വലിയ നിലയിലേക്ക് എത്തിച്ചത് പോലും ഞാനാണ് എന്നും ഷക്കീല പറയുന്നു.

Continue Reading
To Top