latest news
കുറേ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണ് താന്‍ ഇവിടെ എത്തിയത്: മണിക്കുട്ടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. അതിലും മികച്ചൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും അതില്‍ വിന്നറാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ പങ്കെടുത്തപ്പോള്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും കുടുംബത്തെക്കുറിച്ചും എല്ലാം താരം പങ്കുവെച്ചിരുന്നു.
അടുത്തിടെ റിലീസായ എമ്പുരാനിലും മണിക്കുട്ടന്‍ ഒരു വേഷം അഭിനയിച്ചിരുന്നു. മണി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. വലിയ സ്‌ക്രീന്‍ ടൈം ഉള്ള കഥാപാത്രമല്ലാതിരുന്നിട്ടും തനിക്ക് കിട്ടിയ റോള്‍ മനോഹരമായി തന്നെ നടന്‍ അവതരിപ്പിച്ചു. എന്നാല്‍ സ്‌ക്രീന്‍ ടൈം കുറവാണെന്നതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ മണിക്കുട്ടന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഇറങ്ങി. ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടി പറയുകയാണ് താരം.
അടിച്ചമര്‍ത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോളുകളോട് പ്രതികരിച്ച് നടന്‍ കുറിച്ചത്. മലയാളത്തിലെ അത്രയധികം കലക്ഷന്‍ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിനിമയില്‍ നിലനില്‍ക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്. ആ ആഗ്രഹത്തിന്റെ ആത്മ സമര്‍പ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാന്‍ അവകാശപെടില്ല എന്നും മണിക്കുട്ടന്‍ പറഞ്ഞു.
