Categories: latest news

തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയാത്തതിന്റെ സങ്കടമുണ്ട്: ശ്രുതി രജനീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ കേരളം വിട്ട് താന്‍ ദുബായിലേക്ക് ചേക്കേറുകയാണെന്ന് പറയുകയാണ് താരം.

എന്നാല്‍ നാട് വിട്ട് താമസിക്കുന്നതിന്റെ സങ്കടമാണ് താരം പറയുന്നത്. കരഞ്ഞ് കരഞ്ഞ് കണ്ണ് വരെ വീര്‍ത്തുവെന്നും ശ്രുതി പുതിയ വീഡിയോയില്‍ പറയുന്നു. പ്രിയപ്പെട്ടവരേയും പെറ്റ് ?ഡോ?ഗിനേയും പിരിഞ്ഞ് താമസിക്കണമെന്നതാണ് ശ്രുതിയെ ഏറ്റവും കൂടുതല്‍ അലട്ടുന്ന വിഷമം. ദുബായിലേക്ക് ചേക്കേറുകയാണെങ്കിലും കേരളത്തിലെ പെര്‍ഫ്യൂ ബിസിനസൊന്നും അവസാനിപ്പിക്കുന്നില്ല. അതെല്ലാം നിയന്ത്രിക്കാനും നോക്കി നടത്താനും വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്ത് വെച്ചശേഷമാണ് ശ്രുതി ദുബായിലേക്ക് പോകുന്നത്. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ കരച്ചിലായിരുന്നു. കരഞ്ഞ് കണ്ണ് വീര്‍ത്തിരിക്കുകയാണ് എന്നും ശ്രുതി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

4 hours ago

ഡാഡിയില്ലാത്ത ജീവിതം ചിന്തിക്കാന്‍ സാധിക്കില്ല; ആര്യയുടെ മകള്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

4 hours ago

ശാലിനിക്ക് വേണ്ടി പുകവലി ശീലം ഉപേക്ഷിച്ച അജിത്

തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…

4 hours ago

ശാലീന സുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…

4 hours ago

ചിരിയഴകുമായി നിമിഷ സജയന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…

4 hours ago