latest news
ലക്ഷ്മി നക്ഷത്രയുമായി ബന്ധമില്ലേ? രേണു പറയുന്നു
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് രേണു. അടുത്തിടെയായി ഇരുവരും ഒരുമിച്ച് വീഡിയോയില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയായതോടെ ലക്ഷ്മിയും രേണുവും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവോയെന്ന സംശയം ഇരുവരുടേയും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. അതിനുള്ള മറുപടിയും പുതിയ വീഡിയോയില്‍ രേണു നല്‍കി. ഒറ്റയ്ക്കാണ് ഞാന്‍ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങള്‍ ഞാന്‍ മൂത്ത മകനെ അറിയിക്കും. വര്‍ക്ക് വരുമ്പോള്‍ അവനോട് പറയും. അവന്‍ ഓക്കെ പറയും എന്നുമാണ് രേണു പറയുന്നത്.
