latest news
പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്. എന്നാല്‍ ഈയടുത്ത് ഇരുവരും വേര്‍പിരിഞ്ഞിരുന്നു
ഇപ്പോള്‍ പ്രണയതകര്‍ച്ചയ്ക്ക് പിന്നാലെ താരം പുതിയ ടാറ്റൂ അടിച്ചിരിക്കുകയാണ്. സബര്‍ (ക്ഷമ), ശുക്ര് (കൃതഞ്ജത) എന്നിങ്ങനെ രണ്ട് വാക്കുകളായിരുന്നു നടിയുടെ ടാറ്റു. ഇതിന് പിന്നില്‍ വ്യക്തിപരവും എന്നാല്‍ ആഴത്തിലുള്ള അര്‍ഥവും ഉണ്ടെന്നാണ് നടി പറയുന്നത്. തന്റെ ജീവിതത്തിലൂടെ കഴിഞ്ഞ് പോയ 2024 വര്‍ഷത്തിലെ ചില ഓര്‍മ്മകളുടെ പ്രതീകമാണ് ഈ ടാറ്റുവിന് പിന്നിലെന്നാണ് നടി വ്യക്തമാക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഞാന്‍ എങ്ങനെയായിരുന്നു, ഇപ്പോള്‍ എന്താണ് എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ മനസിലേക്ക് വരുന്ന രണ്ട് വാക്കുകള്‍ ഇതാണെന്നും അതുകൊണ്ടാണ് ടാറ്റുവില്‍ അങ്ങനൊന്ന് ചെയ്യാന്‍ കാരണമെന്നാണ് നടി വ്യക്തമാക്കിയത്.
