latest news
അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ എത്ര വലിയ നടിയായാലും അഹങ്കാരും പാടില്ലെന്ന് പറയുകയാണ് താരം.
ഇപ്പോള്‍ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് താരം. വലിയൊരു വാഹനാപകടം നേരിട്ടതിന് പിന്നാലെയാണ് മഞ്ജു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. അതിനൊരു പതിനൊന്ന് ദിവസം മുമ്പാണ് ഞാന്‍ വണ്ടിയില്‍ നിന്നും വീഴുന്നത്. മുഖത്തൊക്കെ സൂക്ഷിച്ചാല്‍ നോക്കിയാല്‍ അറിയാം. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനാല്‍ നൂലൊക്കെ തന്നെ പോകും. അങ്ങനെ നീരൊക്കെ വച്ചിരിക്കുകയാണ്. മേക്കപ്പ് ചെയ്യുമ്പോള്‍ വേദനയെടുക്കുമായിരുന്നു. ലാലേട്ടന്‍ എന്ന വലിയ പ്രതിഭയുടെ കൂടെ അഭിനയിക്കാന്‍ പറ്റി. ഞാന്‍ പോലും അറിയാതെ എന്തൊക്കയോ എനിക്ക് ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു” മഞ്ജു പത്രോസ് പറയുന്നു.
