Uncategorized
ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
ഒരുകാലത്ത് ധോണിയും ദീപികയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യ സിനിമയിലെ പ്രകടനം കണ്ട് തനിക്ക് ദീപികയോട് ഒരു ക്രഷ് തോന്നിയെന്നും ഷാരൂഖ് ഖാന്‍ സിനിമയുടെ സ്പെഷ്യല്‍ ഷോ നടത്തണമെന്നുമൊക്കെ ധോണി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ധോണിയുടെ ക്രിക്കറ്റ് കാണാന്‍ ദീപിക സ്റ്റേഡിയത്തില്‍ എത്തിയതും ആവേശഭരിതയാവുന്നതുമൊക്കെ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. അന്ന് മുടി നീട്ടി വളര്‍ത്തി വേറിട്ടൊരു ഗെറ്റപ്പില്‍ കണ്ടിരുന്ന ധോണി പിന്നീട് മുടി മുറിച്ച് മേക്കോവര്‍ നടത്തിയിരുന്നു. ദീപിക ആവശ്യപ്പെട്ടതനുസരിച്ചാണ് ധോണി മുടി മുറിച്ചതെന്ന റിപ്പോര്‍ട്ടുകളും അന്നുണ്ടായിരുന്നു.
