Connect with us

Screenima

latest news

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു..

ഇരുപത്തിമൂന്ന് വയസില്‍ സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ സഹായിച്ചത് അന്നത്തെ കാമുകിയും ഇന്നത്തെ ഭാര്യയുമായ എലിസബത്തും സുഹൃത്തുകളുമാണെന്ന് ബേസില്‍ പറയുന്നു. സകുട്ടിക്കാലം മുതല്‍ എനിക്ക് സിനിമയോട് ഒരു ആകര്‍ഷണമുണ്ട്. എഞ്ചിനീയറിങ് പഠിച്ചശേഷം ഞാന്‍ ഐടി കമ്പനിയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം ആ ജോലി ചെയ്തുവെങ്കിലും ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന എന്തെങ്കിലും ജോലി വേണം ചെയ്യാനെന്ന തോന്നല്‍ അപ്പോഴെല്ലാം ഉള്ളിലുണ്ടായിരുന്നു. പക്ഷെ അത് എങ്ങനെ സാധിക്കുമെന്നതിനുള്ള വഴികള്‍ അറിയുമായിരുന്നില്ല. എന്റേത് വളരെ യാഥാസ്ഥിതിക കുടുംബമാണ്. അച്ഛന്‍ പ്രീസ്റ്റാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും അവര്‍ക്ക് അറിയില്ല. സിനിമ ഷൂട്ടിങ് പോലും കണ്ടിട്ടുള്ളവരല്ല.

Continue Reading
To Top