latest news
തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ റിയാലിറ്റ് ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഏകദേശം പതിനെട്ട്, ഇരുപത് ലക്ഷത്തോളം രൂപ അച്ഛന് റിയാലിറ്റി ഷോയ്ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. അമ്മയുടെ സ്വര്‍ണ്ണം അടക്കം ഉപയോ?ഗിച്ചു. 35000 രൂപ വരെയാണ് കൊറിയോ?ഗ്രഫിക്ക് കൊടുത്തിരുന്നത്. കൂടാതെ ഡാന്‍സേഴ്സ്, പ്രോപ്പര്‍ട്ടി, കോസ്റ്റ്യൂം എന്നിവയ്ക്കും നല്ലൊരു തുക ചിലവാകും. എന്റെ വാശിയിലാണ് വീട്ടുകാര്‍ എല്ലാം എനിക്ക് വേണ്ടി ചെയ്ത് തന്നത് എന്നും സാനിയ അയ്യപ്പന് പറഞ്ഞു.
