Connect with us

Screenima

latest news

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. കോമടിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത.് സിനിമയില്‍ നായക വേഷവും ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്‍, പിഷാരടി കൂട്ടികെട്ട് ഏവര്‍ക്കും ഇഷ്ടമാണ്. പല ചാലനലുകളിലും സ്റ്റേജ് ഷോകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് പരിപാടികള്‍ ചെയ്യാറുണ്ട്. രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചു.

ഇപ്പോള്‍ തന്റെ മിമിക്രി ജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ചിരിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ്, ചിരിപ്പിക്കുന്നവര്‍ അതിലും അനുഗ്രഹിക്കപ്പെട്ടവരാണ്’ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സംഗീത നാടകത്തിനായി ഒരു നായ കുരയ്ക്കുന്നത് അനുകരിച്ചാണ് പിഷാരടി മിമിക്രി ആരംഭിച്ചത്,” ഒരു വര്‍ഷത്തിനുശേഷം, മൂന്നാം ക്ലാസ് മുതല്‍ യൂണിഫോം ഇല്ലാത്ത ഒരു മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. ശനിയാഴ്ചകളില്‍ സ്‌കൂളില്‍ പോകേണ്ടതില്ലാത്തതിനാല്‍ വളരെ സന്തോഷമായിരുന്നു. അവിടെ അദ്ദേഹം മിമിക്രി മത്സരങ്ങളില്‍ പങ്കെടുത്തു. ഞാന്‍ മാത്രമാണ് പലപ്പോഴും പങ്കെടുത്തത്, അതുകൊണ്ട് അവിടെയെല്ലാം ഒന്നാം സമ്മാനവും നേടി എന്ന് പറയും പിഷാരടി പറയുന്നു.

Continue Reading
To Top