latest news
ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോള്‍ കാവ്യയും നവ്യയും തമ്മിലുള്ള ബന്ധമാണ് ചര്‍ച്ചയാകുന്നത്. കാവ്യയും നവ്യയും സജീവമായിരുന്ന കാലത്ത് ഇവര്‍ തമ്മില്‍ അകല്‍ച്ചയെന്ന് അക്കാലത്ത് ?ഗോസിപ്പുകള്‍ വ്യാപകമായിരുന്നു. എന്നാല്‍ ഇരുവരും ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം നല്‍കിയ ഒരു അഭിമുഖത്തില്‍ കാവ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളല്ലെന്ന് മാത്രം നവ്യ പറഞ്ഞു.
