Connect with us

Screenima

latest news

തൃഷയുമായി തനിക്ക് സൗഹൃദമില്ല; നയന്‍താര പറഞ്ഞത്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും തൃഷയും. പ്രതിഫലത്തിന്റെ കാര്യത്തിലും രണ്ടുപേരും പിന്നിലല്ല. ഏതാണ്ട് ഒരേ കാലഘത്തില്‍ തന്നെയായിരുന്നു തൃഷയും നയന്‍താരയും അഭിനയ രംഗത്തേക്ക് എത്തിയതും. നയന്‍താരം മലയാളമടക്കമുള്ള സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിസും തൃഷ പ്രധാനമായും തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

കരിയറില്‍ രണ്ടുപേര്‍ക്കും ഏതാണ്ട് ഒരുപോലെ ഉയര്‍ച്ച താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നം ഗംഭീര തിരിച്ചവരവ് നടത്താനും രണ്ടുപേര്‍ക്കും സജീവമായി. നയന്‍താര ഇപ്പോള്‍ വിവാഹം കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബജീവിതം കൂടി ആസ്വദിക്കുകയാണ്.

ഇപ്പോള്‍ തൃഷയെക്കുറിച്ച് നയന്‍താര പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തൃഷയുമായി തനിക്ക് സൗഹൃദമില്ലെന്നാണ് നയന്‍താര അന്ന് പറഞ്ഞത്. തൃഷ, ശ്രിയ ശരണ്‍ തുടങ്ങിയവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളല്ലേ, അതേക്കുറിച്ച് പറയൂ എന്നായിരുന്നു ആങ്കറുടെ ചോദ്യം. സുഹൃത്തുക്കളല്ല. സുഹൃത്ത് എന്നത് വലിയ വാക്കാണ്. അവര്‍ക്കൊന്നും വേണ്ടി അത് ഉപയോ?ഗിക്കാന്‍ പറ്റില്ല. എനിക്കവരെ അറിയാം. പക്ഷെ ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. സ്ത്രീകള്‍ തമ്മില്‍ ചേരില്ല എന്ന് പറയാറില്ലേ. അത് പോലെ. എനിക്കവരോട് ഒരു പ്രശ്‌നവുമില്ല എന്നും താരം പറയുന്നു.

Continue Reading
To Top