Connect with us

Screenima

latest news

ഒറ്റയ്ക്കാണെന്നറിഞ്ഞതോടെ മദ്യം വരെ വാങ്ങിത്തന്നു: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും താന്‍ ഒറ്റയ്ക്കേ ഉള്ളൂവെന്ന് പറയരുതെന്നാണ് സാനിയ പറയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സാനിയ ഇങ്ങനൊരു ഉപദേശം നല്‍കുന്നത്. തായ്ലന്റില്‍ വച്ച് ഒരു ആപ്പിന്റെ പ്രൊമോഷന് വേണ്ടി നടി ഷോണും ഞാനുമൊക്കെ പോയിരുന്നു. അവിടെ നിന്നും രണ്ട് ദിവസത്തേക്ക് വേറൊരു സ്ഥലത്തേക്ക് പോയി. അവിടെ ഒരു ക്ലബ്ബില്‍ പോയപ്പോള്‍ അവിടെ കണ്ടവരോട് ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്, ഇത് എന്റെ അവസാന ദിവസമാണ് എന്നൊക്കെ പറഞ്ഞു. അതിന് ശേഷം അവരുടെ പെരുമാറ്റം മാറി. അവര്‍ എനിക്ക് മദ്യം വാങ്ങിത്തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. മോശമായൊന്നും ചെയ്തില്ല. പക്ഷെ നമ്മള്‍ നോക്കിക്കോളാം എന്ന രീതിയായി. അതിന് ശേഷം ഞാന്‍ ഒറ്റയ്ക്കാണെന്ന് പറയാറില്ല”എന്നാണ് സാനിയ പറയുന്നത്.

Continue Reading
To Top