latest news
തന്റെ ദേഷ്യം തീര്‍ക്കുന്നത് മകളോടായിരിക്കും, ഒടുവില്‍ കെട്ടിപ്പിടിച്ചുറങ്ങും; മഞ്ജു പിള്ള പറയുന്ന
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ മകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ചുറ്റുമുള്ള പല ദേഷ്യവും കൊണ്ടിടുന്നത് മക്കളുടെ മേലായിരിക്കും. ദേഷ്യപ്പെട്ട് കഴിഞ്ഞ് എനിക്ക് സങ്കടം വരും. ഉറങ്ങുമ്പോള്‍ പോയി കെട്ടിപ്പിടിച്ച് കിടക്കും. കരയും. കുട്ടികളുടെ വയലന്‍സും നമ്മുടെ കയ്യില്‍ ഒതുങ്ങാത്ത മോശമായ വാക്കുകളും പറയുന്നത് റീല്‍സിട്ട് മാതാപിതാക്കള്‍ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. അതെനിക്ക് ഭയങ്കരമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ്. ഒരു കൈ കൊണ്ട് അടിക്കുക, ഒരു കൈ കൊണ്ട് തലോടുക എന്നാണ് എന്റെ അമ്മയൊക്കെ പറഞ്ഞത് എന്ന് താരം പറയുന്നു.
