latest news
സൗന്ദര്യയുടെ മരണം ജോത്സ്യന്‍ പ്രവചിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്
തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് സൗന്ദര്യ. എന്നാല്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ വിമാനം തകര്‍ന്ന് വീണായിരുന്ന താരത്തിന്റെ മരണം.
സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വര്‍ഷത്തിന് ശേഷം ഈയടുത്ത് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നായിരുന്നു. പരാതി. നടന്‍ മോഹന്‍ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു.
ഇപ്പോള്‍ താരം മരിക്കുമെന്ന് പിതാവിന് അറിയാമായിരുന്നു എന്നാണ് പുറത്തുവരുന്നത്. സൗന്ദര്യയുടെ അച്ഛന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നയാളാണ്. സിനിമയിലേക്ക് സൗന്ദര്യ പ്രവേശിക്കുന്നതിന് മുമ്പ് സത്യനാരായണ്‍ ജാതകം ജ്യോതിഷിയെ കാണിച്ചു. സൗന്ദര്യ സിനിമയില്‍ പ്രവേശിച്ചാല്‍ അജയ്യയായ ഒരു നായികയായി മാറുമെന്നാണ് ജോത്സ്യന്‍ പറഞ്ഞത്. നടിക്ക് ദേശീയ അംഗീകാരം വരെ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു. ഒപ്പം എല്ലാ പ്രശസ്തിക്കും അം?ഗീകാരങ്ങള്‍ക്കും പത്ത് വര്‍ഷത്തെ ആയുസ് മാത്രമെ ഉണ്ടാവുകയുള്ളു എന്ന് കൂടി ജോത്സ്യന്‍ പ്രവചിച്ചിരുന്നു.
